കനത്ത മഴയും ഉരുൾ പൊട്ടലും: ഏഴു ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചു

0
63

പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിൽ ആണ് യെല്ലോ അലെർട് പ്രഖ്യാപിച്ചത്. നിരവധി മേഖലകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് യുവാക്കള്‍ മഴക്കെടുതിയില്‍ മരിച്ചു. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയിലും ഇലവീഴാംപൂഞ്ചിറയിലും വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇവർ സുരക്ഷിതരാണ്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നതിനു പിന്നാലെയാണ് സംസ്ഥാനത്ത് മഴയുടെ സ്വഭാവത്തിലും കാറ്റിന്റെ ഗതിയിലും മാറ്റം അനുഭവപ്പെട്ടു തുടങ്ങിയത്. കാലവർഷത്തിലെ മഴ ഇടവേളയിൽ, അന്തരീക്ഷത്തിലുണ്ടായ ഉഷ്ണത്തിന്റെ സ്വാധീനം മൂലം ഇടിയോടുകൂടിയമഴയാണ് പലയിടത്തും പെയ്യുന്നത്. സാധാരണ ഇത്തരം സമയത്ത് ഈ പ്രവണതയുണ്ടാകാറില്ല. തുലാവർഷക്കാലത്താണ് ഇത്തരം അന്തരീക്ഷം ഉണ്ടാകാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി, കുമളി, കേ‍ാഴിക്കേ‍ാട് കൂടരഞ്ഞി എന്നിവിടങ്ങളിൽ മണിക്കൂറിലധികം നീണ്ടുനിന്ന മഴയും കാറ്റും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. കെ‍ാല്ലം അച്ചൻകേ‍ാവിലിലും കേ‍ാട്ടയത്തെ കിഴക്കൻ മേഖലയിലും മലവെള്ളപ്പാച്ചിലുണ്ടായി.

പ്രാദേശികമായി ശക്തമായ മഴയും ചുഴലിയും ഈ വർഷവും കൂടുതലായി കാണപ്പെട്ടു. വരും ദിവസങ്ങളിലും ഈ രീതി ആവർത്തിക്കാനുള്ള സാധ്യതയുമുണ്ട്. കാലവർഷത്തിന്റെ ഇടവേള കാരണം മണ്ണിലെ ഈർപ്പം കുറഞ്ഞത്, വരും ദിവസങ്ങളിലെ തീവ്രമഴ പ്രവചനത്തിനിടയിൽ നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും ന്യൂനമർദവും ചുഴലിക്കാറ്റും ഒരു പേ‍ാലെ ശക്തമായാൽ ചിലപ്പേ‍ാൾ പ്രവചനാതീതമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. അതിനാൽ കനത്ത ജാഗ്രത പാലിക്കേണ്ടതാണ് അധികൃതർ സൂചിപ്പിക്കുന്നു.