സ്‌കൂൾ പരിസരങ്ങളിൽ ലഹരി മാഫിയ: പരിശോധനകൾ കർക്കശമാക്കണം -ജില്ലാ വികസന സമിതി യോഗം

0
94

സ്‌കൂൾ പരിസരങ്ങളിൽ വ്യാപകമാവുന്ന ലഹരി മാഫിയക്കെതിരെ പരിശോധനകൾ നടത്തി കർക്കശ നടപടികൾ സ്വീകരിക്കാൻ എക്സൈസ്, പോലീസ് വകുപ്പുകൾക്ക് ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി.

ജില്ലയിലെ ചില സ്‌കൂളുകളിൽ അതിരാവിലെയും വൈകീട്ടും ഇടവേളകളിലും ലഹരി മാഫിയയുടെ കണ്ണികൾ കയറിയിറങ്ങുന്നായും ചെറിയ കുട്ടികൾ വരെ ഇരകളാവുന്നതായും വിഷയം ഉന്നയിച്ച കെ വി സുമേഷ് എംഎൽഎ പറഞ്ഞു. സ്‌കൂൾ അധികൃതരും അധ്യാപക രക്ഷാകർതൃ സമിതികളും ഈ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശക്തമായ പരിശോധനകൾ നടത്തി സ്‌കൂളുകളെ ലഹരിയുടെ പിടിയിൽ പെടാതെ കാത്തുസൂക്ഷിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.