ബി.ജെ.പി. എം.എല്‍.എ.ക്ക് സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണ് പരിക്ക്

0
64

പതിവ് സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് യു പിയിലെ ബി.ജെ.പി. നേതാവും ജെവാര്‍ എം.എല്‍.എ യുമായ ധീരേന്ദ്ര സിങ്ങിന് പരിക്കേറ്റു.

ഇന്നലെ രാത്രി 7.30- ഓടെയാണ് അപകടം ഉണ്ടായത്. എം.എല്‍.എ. വ്യായാമത്തിന്റെ ഭാഗമായി പതിവ് സൈക്കിള്‍ സവാരിക്കായി പോയതാണെന്നും ചാറ്റൽ മഴയിൽ വെള്ളം നിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു എന്നുമാണ് അനുയായികൾ പറഞ്ഞത്.

കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും അദ്ദേഹം ഞായറാഴ്ച ആശുപത്രിയില്‍ തുടരുമെന്നും അനുയായികള്‍ അറിയിച്ചു. ഫിറ്റ്നസ് പ്രേമിയായ സിങ് ജെവാറില്‍നിന്ന് രണ്ട് തവണ എം.എല്‍.എ. യായിട്ടുണ്ട്.