Wednesday
17 December 2025
30.8 C
Kerala
HomeIndiaആസാദി കാ അമൃത് മഹോത്സാവ്: എല്ലാവരും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി......

ആസാദി കാ അമൃത് മഹോത്സാവ്: എല്ലാവരും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി……

ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ‘ഹര്‍ ഖര്‍ തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം ആഭ്യര്‍ഥന നടത്തിയത്.

‘ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു’,- മോദി പറഞ്ഞു.

“നമ്മുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാം,” അദ്ദേഹം തന്റെ മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ കൂട്ടിചേർത്തു.

RELATED ARTICLES

Most Popular

Recent Comments