വയനാട്ടിലും കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

0
54

വയനാടിന് പിന്നാലെ കണ്ണൂരിലും ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

വയനാട്ടിലെ മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നാന്നൂറ്റി അറുപതോളം പന്നികളെ കൊന്നിരുന്നു.

രോഗബാധ മേഖലയിലും നിരീക്ഷണ പ്രദേശത്തും പന്നികളുടെ കശാപ്പും മാംസ വിൽപ്പനയും കലക്ടർ കർശനമായി നിരോധിച്ചിട്ടുണ്ട്. എടവകയിലെ വെറ്ററിനറി സർജൻ ഡോ. സീലിയ ലോയ്‌സിന്റെയും കാട്ടിമൂലയിലെ വെറ്ററിനറി സർജൻ ഡോ. ഫൈസൽ യൂസഫിന്റെയും നേതൃത്വത്തിൽ നാല് അംഗങ്ങൾ വീതമുള്ള നീരീക്ഷണ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇവർ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്‌.