Thursday
18 December 2025
24.8 C
Kerala
HomePoliticsസജി ചെറിയാനെതിരായ ഹർജി പ്രഥമ ദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

സജി ചെറിയാനെതിരായ ഹർജി പ്രഥമ ദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി പ്രഥമ ദൃഷ്‌ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. സജി ചെറിയാൻ എംഎൽഎയെ അയോഗ്യനാക്കാൻ നിയമത്തിലെ വ്യവസ്ഥ ഏതെന്ന് ഹൈക്കോടതി ചോദിച്ചു. എംഎൽഎയ്‌ക്ക് ജനപ്രാധിനിത്യ നിയമ പ്രകാരം എങ്ങനെ അയാഗ്യത കൽപ്പിക്കുമെന്നും കോടതി ചോദിച്ചു.

വയലാർ രാജീവൻ, ബിജു ചെറുമൻ എന്നിവർ സമർപ്പിച്ച ഹർജികളാണ്‌ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ഹർജിക്കാരനായ ബഹുജൻ ദ്രാവിഡ പാർടി നേതാവിനെ കോടതി വിമർശിച്ചു. ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചില്ല. കേസുകൾ പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കും.

RELATED ARTICLES

Most Popular

Recent Comments