പണപ്പെരുപ്പനിരക്കില്‍ നേരിയ ആശ്വാസം

0
73

മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ ആശ്വാസം. ജൂണില്‍ പണപ്പെരുപ്പനിരക്ക് 15.18 ശതമാനമായി താഴ്ന്നു. കഴിഞ്ഞ മാസം റെക്കോര്‍ഡ് ഉയരത്തിലായിരുന്നു പണപ്പെരുപ്പനിരക്ക്. മേയില്‍ 15.88 ശതമാനമാണ് പണപ്പെരുപ്പനിരക്കായി രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി 15-ാമത്തെ മാസമാണ് പണപ്പെരുപ്പനിരക്ക് രണ്ടക്കത്തില്‍ നില്‍ക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ മുഖ്യകാരണം. അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നുനില്‍ക്കുന്നതാണ് ഭക്ഷ്യവസ്തുക്കളുടെ വില കൂടാന്‍ ഇടയാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മെയില്‍ 10.89 ശതമാനമായിരുന്നു.ജൂണില്‍ ഇത് 12.41 ശതമാനമായാണ് ഉയര്‍ന്നത്.

ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ ആശ്വാസമുണ്ട്. 7.04 ശതമാനത്തില്‍ നിന്ന് 7.01 ശതമായാണ് ജൂണില്‍ നിരക്ക് താഴ്ന്നത്.