ആയിരം പ്രകാശവര്‍ഷം അകലെ ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തി നാസ

0
98

ആയിരം പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്രഹത്തില്‍ വെള്ളമുണ്ടെന്ന് നാസ വിക്ഷേപിച്ച ജെയിംസ് വെബ് ടെലസ്‌കോപ് കണ്ടെത്തി. സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ചൂടുള്ള, വീര്‍ത്ത വാതക ഭീമന്‍ ഗ്രഹത്തിലാണു ജലസാന്നിധ്യമുണ്ടെന്നു പറയുന്നത്.

ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ മേഘങ്ങളും മൂടല്‍മഞ്ഞും കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഭൂമിയിൽ നിന്നും 1250 പ്രകാശവർഷം അകലെയാണ് പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്റെ സ്ഥാനം.

ഡബ്ല്യു.എ.എസ്.പി 96ബി എന്ന ഗ്രഹത്തിലാണ് ജലത്തിന്റെ നേരിയ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആകാശഗംഗയിൽ തന്നെയാണ് ഈ ഗ്രഹവും സ്ഥിതിചെയ്യുന്നത്. ടെലസ്കോപ്പ് എടുത്ത ഈ ഗ്രഹത്തിന്റെ ഫോട്ടോകൾ നാസ പുറത്തു വിട്ടു.