ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കും ; മന്ത്രി എ.കെ.ശശീന്ദ്രന്‍

0
119

ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തിട്ടുണ്ട്. കേന്ദ്രവും നടപടികള്‍ സ്വീകരിക്കും എന്നറിയിച്ചു. ഞായറാഴ്ച ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തി ചര്‍ച്ച നടത്തിയശേഷം കോടതിയില്‍ ഹര്‍ജി നല്‍കും.

കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇതുസംബന്ധിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാറും സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ഞായറാഴ്ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ഡല്‍ഹിയില്‍ എത്തി ചർച്ച നടത്തും. ശേഷം കോടതിയിൽ ഹർജി നൽകും.

ഓഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തിൽ വരുന്നുണ്ട്. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നാണ് കേരളം കേന്ദ്രത്തോട് പ്രധാനമായും ആവശ്യപ്പെട്ടത്. ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫർ സോൺ എന്ന നിലപാട് 2020ൽ കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.