Monday
12 January 2026
21.8 C
Kerala
HomeIndiaഭവന, വാഹന ചെലവ് വര്‍ധിക്കും; എസ്ബിഐ വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു

ഭവന, വാഹന ചെലവ് വര്‍ധിക്കും; എസ്ബിഐ വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വീണ്ടും വര്‍ധിപ്പിച്ചു. പത്ത് ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇന്ന് മുതല്‍ പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ അറിയിച്ചു.

ഒരു വര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് 7.50 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 7.40 ശതമാനമായിരുന്നു. ആറുമാസ കാലാവധിയുള്ളതിന്റേത് 7.45 ശതമാനമായി ഉയര്‍ന്നു. 7.35 ശതമാനത്തില്‍ നിന്നാണ് ഉയര്‍ന്നത്. രണ്ടുവര്‍ഷ കാലാവധിയുള്ളതിന്റേത് 7.70 ശതമാനമായും മൂന്ന് വര്‍ഷത്തിന്റേത് 7.8 ശതമാനമായും ഉയര്‍ന്നു.

പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിവിധ ഘട്ടങ്ങളില്‍ മുഖ്യപലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് എസ്ബിഐയും വായ്പാനിരക്കില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നിരക്ക് വര്‍ധന.

RELATED ARTICLES

Most Popular

Recent Comments