പന്തയം വച്ച് ഒരു കുപ്പി മദ്യം ഒറ്റയടിക്കു കുടിച്ചുതീര്‍ത്ത യുവാവ് മരിച്ചു

0
143

പന്ത്രണ്ട് ഡോളറിന് വേണ്ടി പന്തയം വച്ച് മദ്യപാനം നടത്തിയ യുവാവ് മരിച്ചു. 25 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിൽ നടന്ന ഒരു മദ്യപാന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച ഉടന്‍ മരിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ഒരു ബോട്ടില്‍ യാഗര്‍മെയ്സ്റ്റര്‍ എന്ന മദ്യം കഴിക്കുന്നവര്‍ക്ക് 10 യൂറോ സമ്മാനം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.  ഒരു യുവാവ് കുപ്പിയോടെ മദ്യം കുടിക്കുമ്പോള്‍ മറ്റുള്ളവർ അവനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഈ കുപ്പി മുഴുവന്‍ കുടിച്ചതോടെ ഇയാള്‍ തളര്‍ന്ന് വീണെന്നും ഇയാളെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഞായറാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്. കേസില്‍ മദ്യപാന മത്സരം നടന്ന എലിമിലുള്ള മഷാംബ ഗ്രാമത്തിലെ മദ്യശാലയില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് എടുത്തതായി ലിംപോപോ പോലീസ് വക്താവ് ബ്രിഗേഡിയർ മോട്ട്‌ലഫെല മൊജാപെലോ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.

2017 ല്‍ നടത്തിയ പഠനം പ്രകാരം  ദക്ഷിണാഫ്രിക്കയില്‍ 25നും 34 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ അമിത മദ്യപാനികളെന്നാണ് വ്യക്തമാക്കിയത്. ഇതിനെല്ലാം പുറമേ ആഫ്രിക്കന്‍ ജനതയില്‍ മൂന്നില്‍ ഒരാള്‍ മദ്യപിക്കാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നു.