സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കരട് നിയമം പരിശോധനയിലെന്നും മന്ത്രി സജി ചെറിയാന്‍

0
62

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കരട് നിയമം പരിശോധനയിലെന്ന് മന്ത്രി സജി ചെറിയാന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് നിയമം.ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനുമെതിരായ നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. ഹേമാ കമ്മിഷന്റെയും അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെയെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

വിവിധ രംഗങ്ങളിലുള്ള കലാകാരന്മാര്‍ക്ക് അവരുടെ അവസാന നാളുകളില്‍ ഒറ്റപ്പെടലില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞിരുന്നു.