Wednesday
17 December 2025
31.8 C
Kerala
HomeWorldറഷ്യൻ സംഗീതത്തിനും പുസ്തകങ്ങൾക്കും യുക്രൈനിൽ വിലക്ക് ഏർപ്പെടുത്തി

റഷ്യൻ സംഗീതത്തിനും പുസ്തകങ്ങൾക്കും യുക്രൈനിൽ വിലക്ക് ഏർപ്പെടുത്തി

യുക്രൈനിൽ റഷ്യൻ, ബലാറസ് സംഗീതത്തിനും പുസ്തകങ്ങൾക്കും വിലക്ക്. ഇരു രാജ്യങ്ങളിലെയും സംഗീതം പ്ലേ ചെയ്യുന്നതും വൻ തോതിൽ പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. റഷ്യൻ കലാകാരന്മാർക്ക് യുക്രൈനിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനും നിരോധനമുണ്ട്.

ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് കഴിഞ്ഞ ദിവസം റഷ്യ വിലക്കിയിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കെതിരെയും രാജ്യത്തിൻ്റെ നേതാക്കൾക്കെതിരെയും അമേരിക്ക നടത്തുന്ന തുടർച്ചയായ ഉപരോധത്തിൻ്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാർത്താ കുറിപ്പിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി യുഎസ് സെനറ്റർമാരും പട്ടികയിലുണ്ട്. റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നൽകാനെ സഹായിക്കൂ എന്ന് യുക്രൈൻ പസിഡൻ്റ് വ്ലാദിമിർ സെലെൻസ്‌കി പറഞ്ഞു.

യുക്രൈൻ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി-7 ഉച്ചകോടിയെ സെലൻസ്കി അറിയിച്ചു. സാമ്പത്തിക ശക്തികളുമായുള്ള വിഡിയോ കോൺഫ്രൻസിൽ റഷ്യക്കെതിരെ പോരാടാൻ രാജ്യത്തിന്റെ സൈന്യത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയിൽ നിന്നും റഷ്യ പിന്മാറിയിരുന്നു. യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശം ചൂണ്ടിക്കാട്ടി ഏപ്രിൽ മാസം ലോക ടൂറിസം സംഘടന റഷ്യയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങൾ സംഘടനയിൽ നിന്ന് പിന്മാറുകയാണെന്ന് റഷ്യ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments