അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം; മൂന്ന് പേർ കസ്റ്റഡിയില്‍

0
107

തൃശ്ശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ 3 പേർ അറസ്റ്റിൽ. ചാലക്കുടി – തൃശ്ശൂർ സ്വദേശികളായ ജോയ്, സുരേഷ്, സിജോ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റെയിൽവേ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന ഗുരുവായൂർ എക്സ്പ്രസ്സിൽ വെച്ചാണ് തൃശ്ശൂർ സ്വദേശിനിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതികള്‍ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമാണ് പരാതി.

മദ്യപിച്ച 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും ആ സമയത്ത് പൊലീസിനെ അറിയിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തിൽ തൃശൂർ റെയിൽവേ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റിരുന്നു.