‘പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധം ശക്തം’; കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫിന്റെ പ്രതിഷേധ റാലി

0
49

വയനാട്: കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫിൻ്റെ ബഹുജന റാലി. പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് റാലി.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയിൽ എൽഡിഎഫിൻ്റെ ബഹുജന റാലി നടക്കുന്നത്.

കനത്ത സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും.