Wednesday
17 December 2025
30.8 C
Kerala
HomeKeralaസിബിഎസ്ഇ 10,12 ക്ലാസുകളുടെ പരീക്ഷ ഫലം ജൂലൈയിൽ

സിബിഎസ്ഇ 10,12 ക്ലാസുകളുടെ പരീക്ഷ ഫലം ജൂലൈയിൽ

തിരുവനന്തപുരം: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷ കൊവിഡുമായി ബന്ധപ്പെട്ട സങ്കീർണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് ഇവർക്ക് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാർക്ക് കൂട്ടിച്ചേർത്തുള്ള ഒരു മാർക്ക് ലിസ്റ്റാകും അടുത്ത മാസംപുറത്ത് വിടുക

സിബിഎസ്ഇ പത്താം ക്ലാസിൻറെ ഫലമാകും ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രതിഷേധമുണ്ട്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികളുടെ തുടർപഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികകളും രക്ഷിതാക്കളും.

2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി ‘സേ’ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. സേ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വെബ്സൈറ്റുകളിൽ നിന്നും ടൈം ടേബിൾ പരിശോധിക്കാം.

RELATED ARTICLES

Most Popular

Recent Comments