ഓസ്കർ 2022 കമ്മിറ്റി അംഗമാവാന്‍ നടന്‍ സൂര്യയ്‌ക്ക് ക്ഷണം. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. കമ്മിറ്റി അംഗങ്ങളാകാന്‍ ക്ഷണം ലഭിച്ചത് 397 കലാകാരന്‍മാര്‍ക്കാണ്. ഓസ്കർ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടനാണ് സൂര്യ. ഓസ്കർ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേയ്‌ക്കാണ് നടനെ തിരഞ്ഞെടുത്തിരിക്കുന്നത്.
സൂര്യയ്‌ക്ക് പുറമെ കമ്മറ്റി അംഗങ്ങളാവാൻ ഇന്ത്യരിൽ നിന്ന് നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ് തുടങ്ങിയവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. 2022 ലെ ഓസ്കർ കമ്മിറ്റിയില്‍ 44 ശതമാനം സ്ത്രീ പങ്കാളിത്തമുണ്ട്. കമ്മറ്റിയിൽ 50 ശതമാനം പേര്‍ അമേരിക്കയ്‌ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
തമിഴ് സിനിമരംഗത്തിന് നടൻ സൂര്യയ്‌ക്ക് ലഭിച്ച ക്ഷണം അഭിമാനമുളവാക്കുന്നതാണ്. അടുത്തിടെ സൂര്യ കേന്ദ്ര കഥാപാത്രങ്ങളായ സിനിമകൾ ഇന്ത്യൻ അതിർത്തി ഭേദിച്ച് അന്താരാഷ്ട്തതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂരറൈ പൊട്രു, ജയ് ഭീം എന്നീ ചിത്രങ്ങളെ പുകഴ്‌ത്തിയും സിനിമകളിലെ സൂര്യയുടെ പ്രകടനത്തെ പ്രശംസിച്ചും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ ഉയർന്നിരുന്നു. ഒടിടിയിൽ ലോകമൊട്ടാകെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.