ബലാത്സംഗ കേസിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി

0
90

തിരുവനന്തപുരം : ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയ് ബാബുവിനെ പൊലീസ് വൈകീട്ട് ജാമ്യത്തിൽ വിട്ടിരുന്നു. അടുത്ത ആറ് ദിവസം കൂടി വിജയ് ബാബു പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണം.