തമിഴിലെ മുതിര്‍ന്ന നടന്‍ പൂ രാമു അന്തരിച്ചു

0
132

തമിഴിലെ മുതിര്‍ന്ന നടന്‍ പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലായിരുന്നു അന്ത്യം.

അന്‍പേ ശിവം എന്ന ചിത്രത്തിലൂടെ തന്‍്റെ കരിയര്‍ ആരംഭിച്ച പൂ രാമു അവിസ്മരണീയമാക്കിക കഥാപാത്രങ്ങള്‍ നിരവധിയാണ്. ‘പൂ’ എന്ന ചിത്രത്തിലെ മികച്ച അഭിനയമാണ് ‘പൂ രാമു’ എന്ന പേര് നടന് നേടിക്കൊടുത്തത്. അടുത്തിടെ ഇറങ്ങിയ പരിയേറും പെരുമാള്‍, പേരന്‍പ്, സൂരറൈ പോട്ര്‌ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ക്ക് അദ്ദേഹം പ്രശംസ നേടി.
തെരുവ് നാടകങ്ങളിലൂടെ സിനിമയില്‍ എത്തിയ നടന്‍്റെ വിയോഗത്തില്‍ സിനമാ പ്രവര്‍ത്തകരും ആരാധകരും അനുശോചനം അറിയിച്ചു.