Wednesday
17 December 2025
30.8 C
Kerala
HomeIndiaസോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെ പീഡനക്കേസ്

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെ പീഡനക്കേസ്

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെ ഡല്‍ഹിയില്‍ പീഡനക്കേസ്. ഉത്തംനഗര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. 26കാരിയായ ദളിത് യുവതിയാണ് പരാതിക്കാരി. പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 25നാണ് പരാതി ലഭിച്ചത്. ബലാത്സംഗത്തിനുള്ള വകുപ്പ് 376, ഭീഷണിപ്പെടുത്തുന്നതിനെതിരായുള്ള വകുപ്പ് 506 എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി എം ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

ലഭ്യമാകുന്ന വിവരം അനുസരിച്ച്‌ പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് 2020ല്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരനായിരുന്നു.

RELATED ARTICLES

Most Popular

Recent Comments