Thursday
18 December 2025
29.8 C
Kerala
HomeIndiaഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി ഡോളറിനെതിരെ രൂപയുടെ മൂല്യം 79ലേക്ക് നീങ്ങുകയാണ്.

ഇന്ന് വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 78.68 എന്ന നിലവാരത്തില്‍ എത്തിയതോടെയാണ് താഴ്ചയില്‍ വീണ്ടും റെക്കോര്‍ഡിട്ടത്. അടുത്തുതന്നെ രൂപയുടെ മൂല്യം 80 കടന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

തിങ്കളാഴ്ച 78.37 എന്ന സര്‍വ്വകാല താഴ്ചയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അസംസ്‌കൃത എണ്ണയുടെ വില, ഡോളര്‍ എന്നി ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. ഇതാണ് രൂപയുടെ മൂല്യത്തെ മുഖ്യമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments