ടെക്സസിൽ ട്രക്കിനുള്ളിൽ അഭയാർത്ഥികൾ മരിച്ച നിലയിൽ

0
62

അമേരിക്കയിലെ ടെക്സസിൽ ട്രക്കിനുള്ളിൽ അഭയാർത്ഥികൾ മരിച്ച നിലയിൽ. അമേരിക്ക-മെക്സിക്കോ അതിർത്തിയായ സെൻ അന്റോണിയോയിൽ ഉപേക്ഷിക്കപ്പെട്ടെ ട്രക്കിനുള്ളിൽ 42 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. മരണപ്പെട്ടവരെല്ലാം അഭയാർത്ഥികളാണെന്നും ഇവർ ഏത് രാജ്യക്കാരാണെന്നതിക്ല് വ്യക്തത വന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 4 കുട്ടികൾ ഉൾപ്പെടെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടുത്ത ചൂട് മൂലം ഇവർ കുഴഞ്ഞുവീണ് മരിച്ചതാവാമെന്നാണ് നിഗമനം. 39.4 ഡിഗ്രിയായിരുന്നു സെൻ അന്റോണിയയിലെ താപനില. ട്രക്കിനുള്ളിൽ കുടിക്കാൻ വെള്ളമുണ്ടായിരുന്നില്ല. ട്രക്കിനുള്ളിലുണ്ടായിരുന്നവർക്കെല്ലാം നിർജലീകരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ട്രക്കിനുള്ളിൽ നിന്ന് സഹായത്തിനുള്ള നിലവിളികൾ കേട്ട ചില തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.