കാഠ്മണ്ഡുവില്‍ പാനി പൂരി വില്‍പനക്ക് നിരോധനം

0
75

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാനി പൂരി വില്‍പനക്ക് നിരോധനം. ലളിത്പൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയില്‍ കോളറ കേസുകള്‍ ഉയരുന്ന പശ്‌ചാത്തലത്തിലാണ് നിരോധനം.

പാനി പൂരിക്കായി ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളറ ബാക്‌ടീരിയ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ പാനി പൂരി വില്‍പന പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്

കഴിഞ്ഞ ദിവസം കാഠ്മണ്ഡുവില്‍ 7 പേര്‍ക്കാണ് കോളറ സ്‌ഥിരീകരിച്ചത്‌. ഏഴ് കേസുകളില്‍ അഞ്ചെണ്ണം കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റിയിലാണ് സ്‌ഥിരീകരിച്ചത്‌. ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുദ്ധനില്‍കാന്ത മുനിസിപ്പാലിറ്റിയിലും ഓരോരുത്തര്‍ക്ക് കോളറ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകള്‍ 12 ആയി. ഇവരെല്ലാം ചികില്‍സയിലാണ്. രണ്ട് പേര്‍ കോളറ മുക്‌തരായി ആശുപത്രി വിട്ടു.