ഗൂഗിള്‍ ഹാങ്ഔട്ട്സ് സേവനം അവസാനിപ്പിക്കുന്നു

0
69

സാൻഫ്രാൻസിസ്കോ: ഗൂഗിൾ, 2020 നവംബറോടെ ഗൂഗിള്‍ ഹാങ്ഔട്ട്സ് (Google Hangouts) സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉടന്‍ തന്നെ ഹാങ്ഔട്ട് ഉപയോക്താക്കള്‍ ചാറ്റിലേക്ക് മാറണമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഹാങ്ഔട്ട്സ്  ഡാറ്റയുടെ പകർപ്പ് സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക്  ഡാറ്റ ഡൗൺലോഡ് ചെയ്യാൻ ഗൂഗിള്‍ ടൈക്ക്ഔട്ട് ഉപയോഗിക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു. 
ജനങ്ങളെ ഒന്നിപ്പിക്കാനും അവർക്ക് കൂടുതൽ സേവനം നൽകാനും ചാറ്റിൽ നിക്ഷേപം തുടരുകയാണ്, ഇപ്പോൾ ശേഷിക്കുന്ന ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഗൂഗിൾ ചാറ്റിന്റെ പ്രോഡക്റ്റ് മാനേജർ രവി കണ്ണേഗണ്ടി ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു.
ഗൂഗിൾ ചാറ്റിലേക്ക് നീങ്ങുന്നതോടെ ഡോക്‌സ്, സ്ലൈഡുകൾ അല്ലെങ്കിൽ ഷീറ്റുകൾ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിങ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുമെന്നും, ചാറ്റിങ് നടക്കുമ്പോൾ തന്നെ ഇതെല്ലാം ചെയ്യാൻ സാധിക്കുമെന്നും ഗൂഗിൾ പറഞ്ഞു. 
ഗ്രൂപ്പുകൾക്കും ടീമുകൾക്കും ആശയങ്ങൾ പങ്കിടാനും ഡോക്യുമെന്റുകൾ ഉപയോഗിക്കാനും ഫയലുകളും ടാസ്ക്കുകളും മാനേജ് ചെയ്യാനും കഴിയും. എല്ലാം ഒരൊറ്റ ലൊക്കേഷനിൽ നിന്ന് സാധിക്കും. ഒപ്പം ജിമെയിൽ ഇൻബോക്‌സ്, സ്പേസസ്, മീറ്റ് എന്നിവയ്‌ക്കൊപ്പം ചാറ്റ് ഉപയോഗിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.