ഹൃദയാഘാതത്തെ തുടർന്ന് നടിയും സംവിധായികയുമായ അംബിക റാവു അന്തരിച്ചു

0
62

തൃശ്ശൂർ: ചലച്ചിത്ര താരവും സഹ സംവിധായകയുമായ അംബികാ റാവു അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍‌സയിലായിരുന്ന അംബികയ്ക്ക് അടുത്തിടെ കോവിഡും പിടിപെട്ടിരുന്നു. അതിനാല്‍, കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകള്‍.

ഇരുപത് വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിലെ അമ്മവേഷം ഏറെ ശ്രദ്ധനേടി. മീശ മാധവന്‍, വൈറസ്, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. രാജമാണക്യം, തൊമ്മനും മക്കളും, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളുടെ സഹ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹ-സംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട്, പ്രമുഖ സംവിധായകർക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, തിരുവമ്പാടി തമ്പാൻ, ഫേസ് 2 ഫേസ്, 5 സുന്ദരികൾ, തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവർത്തിച്ചു.