കുമ്ബളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ നടി അംബിക റാവു അന്തരിച്ചു

0
96

തൃശൂര്‍: കുമ്ബളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ നടി അംബിക റാവു അന്തരിച്ചു. നിരവധി സിനിമകളില്‍ സഹസംവിധായികയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിനിയാണ്. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടക്കും.

കുമ്ബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ലാല്‍ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.