ലെബനനിൽ കെട്ടിടം തകർന്ന് ഒരു കുട്ടി മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
65

വടക്കൻ ലെബനനിലെ ഖിബ്ബെയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു. ട്രിപ്പോളിയിൽ ഉണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആൾ താമസമുള്ള കെട്ടിടമാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കെട്ടിട തകർച്ചയുടെ കാരണം വ്യക്തമല്ല.

അതേസമയം പരുക്കേറ്റവരെ യഥാസമയം ചികിത്സിക്കാൻ പ്രാദേശിക ആശുപത്രികളോട് നിയുക്ത ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആവശ്യപ്പെട്ടു.