വ്യാപാരിയെ ഭീക്ഷണിപ്പെടുത്തി പണവും കാറും കവർന്ന കേസ്; പ്രതികൾ പിടിയിൽ

0
119

മലപ്പുറം: കോട്ടക്കൽ സ്വദേശിയായ വ്യാപാരിയെ സാമൂഹിക മാധ്യമം വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തട്ടികൊണ്ട് പോയി കാറും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പെരുമുഖം രാമനാട്ടുകര സ്വദേശികളായ എൻ പി പ്രണവ് (20), ഷഹദ് ഷമീം (21), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.

കോട്ടക്കൽ സ്വദേശിയായ അബ്ദുൽ ലത്തീഫിനെ കാക്കഞ്ചേരിയിൽ വെച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ കാറിൽ തട്ടിക്കൊണ്ടുപോയി എന്നതാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാക്കഞ്ചേരിയിൽ നിന്നും വ്യാപാരിയെ കാറിൽ കയറ്റി വാഴയൂർ മലയുടെ മുകളിൽ കൊണ്ടുപോയ പ്രതികൾ വിജനമായ സ്ഥലത്ത് വെച്ച് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.

അവർ പറഞ്ഞു കൊടുത്ത നമ്പറിലേക്ക് പ്രതികൾക്ക് പരാതിക്കാരനെക്കൊണ്ട് ബലമായി പതിനായിരം രൂപ അയപ്പിച്ചു. അഞ്ചു ലക്ഷം രൂപ തന്നാൽ മാത്രമേ വാഹനം വിട്ടുതരികയുള്ളു എന്നുപറഞ്ഞു മർദിച്ച് അവശനാക്കിയ ശേഷം രാത്രി പന്ത്രണ്ടു മണിയോടെ രാമനാട്ടുകര ബസ്റ്റാൻഡിന് മുന്നിൽ ഇറക്കി കാറുമായി പോകുകയായിരുന്നു. പ്രതികൾ തട്ടിക്കൊണ്ടുപോയ കാർ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ പ്രതിയെ ജുവനൈൽ ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റുപ്രതികളെ കോടതിയിലും