Saturday
10 January 2026
20.8 C
Kerala
HomeEntertainmentതാരദമ്പതികളെ തേടി സന്തോഷ വാർത്തയെത്തി; ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ആലിയഭട്ടും രൺബീർ കപൂറും, ആശംസകളുമായി ആരാധകർ

താരദമ്പതികളെ തേടി സന്തോഷ വാർത്തയെത്തി; ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ആലിയഭട്ടും രൺബീർ കപൂറും, ആശംസകളുമായി ആരാധകർ

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നുവെന്ന് പുതിയ റിപ്പോർട്ട്. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ ചെയ്യുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. റൺബീർ കപൂറും തൊട്ടടുത്തിരിക്കുന്നത് ചിത്രത്തിൽ കാണാം.

ഏപ്രിൽ 14നാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

https://www.instagram.com/p/CfS-_HvMhQ8/?utm_source=ig_embed&ig_rid=ea69cc25-e99d-4778-b167-6f46c356cb87

RELATED ARTICLES

Most Popular

Recent Comments