വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാം; പുതിയ സംവിധാനവുമായി ഇൻസ്റ്റ​ഗ്രാം

0
108

വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി ഇൻസ്റ്റ​ഗ്രാം. നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇൻസ്റ്റദ്രാമിന്റെ പുതിയ സംവിധാനം. ഈ സംവിധാനം വഴി കുട്ടികളുടെ പ്രായം പരിശോധിക്കും. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് മാനദണ്ഡം.

പക്ഷേ ജനന തീയ്യതി മാറ്റി നല്‍കി കുട്ടികൾ ഇത് ലംഘിക്കുകയാണ് പതിവ്. യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൂടാതെ പ്രായപൂർത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ, അവർ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും. ഇതാണ് പുതിയ അപേഡ്ഷനായി വരിക.

യുകെ ഡിജിറ്റൽ ഐഡിന്റിഫിക്കേഷൻ സേവന ദാതാവായ യോറ്റിയുടെ സഹായത്തോടെയാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാം വീഡിയോ സെൽഫികൾ അപ്‌ലോഡ് ചെയ്യുമ്പോൾ മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഈ ഫീച്ചറിന് പിന്നിൽ പ്രവർത്തിക്കുന്നത്. വീഡിയോ സെൽഫി വഴി ലഭിക്കുന്ന ചിത്രങ്ങൾ പ്രായം പരിശോധിച്ച് കഴിഞ്ഞതിനുശേഷം നീക്കം ചെയ്യുമെന്ന് കമ്പനികൾ ഉറപ്പുനൽകുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഈ സാങ്കേതിക വിദ്യ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങുമ്പോൾ ജനന തീയതിക്കൊപ്പം ഐഡി കാർഡ് അപ്‌ലോഡ് ചെയ്യുന്ന സംവിധാനമുണ്ട്.