Saturday
10 January 2026
31.8 C
Kerala
HomeKerala‘മൗനമാണ് ഏറ്റവും നല്ല ഉത്തരം’; ഫെയ്സ് ബുക്ക് പോസ്റ്റുമായി നടൻ വിജയ് ബാബു

‘മൗനമാണ് ഏറ്റവും നല്ല ഉത്തരം’; ഫെയ്സ് ബുക്ക് പോസ്റ്റുമായി നടൻ വിജയ് ബാബു

കൊച്ചി: ഫെയ്സ് ബുക്ക് പോസ്റ്റുമായി നടൻ വിജയ് ബാബു. യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് നടന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. മൗനമാണ് ഏറ്റവും നല്ല ഉത്തരം കുറുപ്പിനോടൊപ്പം ചിത്രം പങ്കുവെച്ചാണ് നടൻ രം​ഗത്ത് വന്നിരിക്കുന്നത്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാദ്ധ്യമങ്ങളുടെ ഏത് പ്രകോപനവും പരിഗണിക്കില്ല എന്നും കോടതിയുടെ നിർദ്ദേശപ്രകാരം മാദ്ധ്യമങ്ങളോട് പ്രതികരിക്കില്ല എന്നും വിജയ് ബാബു ഫെയ്സ് ബുക്കിൽ കുറിച്ചു.

അന്വേഷണവുമായി നൂറ് ശതമാനവും സഹകരിക്കുമെന്നും സത്യം വിജയിക്കുമെന്നും വിജയ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു. യുവനടിയെ പീഡിപ്പിച്ച കേസിൽ ഇന്ന് രാവിലെയായിരുന്നു നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് ശേഷം നടനെ വിട്ടയയ്‌ക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെങ്കിൽ ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേ​ഖപ്പെടുത്തിയത്. നാളെ ക്രൗൺ പ്ലാസ, മരടിലെ ഫ്‌ളാറ്റ്, പനമ്പിള്ളി നഗറിലെ ഫ്ളാറ്റ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

RELATED ARTICLES

Most Popular

Recent Comments