കടലില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയിൽപ്പെട്ടു; അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

0
93

ആലപ്പുഴ: കടലില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയിൽ പ്പെട്ടു, അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം ചങ്ങനാശേരി സ്വദേശി ആകാശ് (25), എരമല്ലൂര്‍ സ്വദേശി ആനന്ദ് (25) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.

നാലംഗസംഘമായിരുന്നു കുളിക്കാനിറങ്ങിയത്. അപ്പോഴാണ് തിരയിൽപ്പെട്ടത്. ഇവരെ രക്ഷപെടുത്താന്‍ സമീപത്തുണ്ടായിരുന്ന മത്സ്യ തൊഴിലാളികളാണ് ഇറങ്ങിയത്. രണ്ട് പേരെ രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പറയുന്നു. ഇവരെ ആലപുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.