പാർട്ടി ആഘോഷിക്കാൻ ബാറിലെത്തിയ 21 കുട്ടികൾ മരിച്ച നിലയിൽ; മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ള കുട്ടികൾ

0
114

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിൽ പാർട്ടി ആഘോഷിക്കാൻ ബാറിലെത്തിയ 21 കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ബാറിലാണ് സംഭവം. മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ള കുട്ടികൾ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച രാത്രി ഹൈസ്‌കൂള്‍ പരീക്ഷ അവസാനിച്ചതോടെ ആഘോഷവുമായി ബാറിൽ എത്തിയതായിരുന്നു കുട്ടികൾ. ഇരുപത്തൊന്നു പേരും ഒരുപോലെ മരിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹത്തില്‍ മുറിവുകളൊന്നുമില്ലെന്ന് മാത്രമല്ല, തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാനുള്ള സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു.

അതേസമയം മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ പറയാനാകൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എട്ട് പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് ഈസ്റ്റേണ്‍ കേപ് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു.