യു​വാ​വി​നെ ​വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു; പ്ര​തി​ പൊ​ലീ​സ് പിടിയിൽ

0
90

ആ​റ്റി​ങ്ങ​ൽ: യു​വാ​വി​നെ വീ​ടു​ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ പൊ​ലീ​സ് പിടിയിൽ. ചെ​മ്മ​രു​തി കോ​വൂ​ർ ല​ക്ഷം​വീ​ട് സ്വ​ദേ​ശി ബി​നു (കൊ​ച്ചു​മോ​ൻ-31)വിനെ​യാ​ണ് അ​യി​രൂ​ർ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 22-ന് ​രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ചെ​മ്മ​രു​തി ചേ​ട്ട​ക്കാ​വ് സ്വ​ദേ​ശി സു​നി​ലി​നെ (30) ആ​ക്ര​മി​ച്ച കേസി​ലാണ് അറസ്റ്റ്. പ്ര​തി​യോ​ടൊ​പ്പം ജോ​ലി​ക്കു പോ​കു​ന്ന സു​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി​ക്ക് ചെ​ല്ലാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ​സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തിയെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പി​ടി​കൂടിയ​ത്.

ക​ഞ്ചാ​വ് വി​ൽ​പ​ന, മോ​ഷ​ണം, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ബി​നു​വെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.