അമ്മ സംഘടനയില്‍ നിന്ന് ഷമ്മി തിലകനെ പുറത്താക്കി

0
69

അമ്മ സംഘടനയില്‍ നിന്ന് ഷമ്മി തിലകനെ പുറത്താക്കി. അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലാണ് നടപടി. അച്ചടക്കസമിതിക്ക് ഷമ്മി വിശദീകരണം നല്‍കിയിരുന്നില്ല.ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. പീഡനക്കേസ് നേരിടുന്ന വിജയ് ബാബു അടക്കം പങ്കെടുത്ത ഇന്നത്തെ ജനറല്‍ ബോഡി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഷമ്മി തിലകനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് നടപടി