Sunday
11 January 2026
26.8 C
Kerala
HomeKeralaകാപ്പ നിയമം ലംഘിച്ച്‌ തൃശൂര്‍ ജില്ലയില്‍ എത്തിയ കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ്...

കാപ്പ നിയമം ലംഘിച്ച്‌ തൃശൂര്‍ ജില്ലയില്‍ എത്തിയ കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച്‌ തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോഴാണ് പല്ലന്‍ ഷൈജുവിനെ പിടികൂടിയത്. നെല്ലായി ദേശീയപാതയിലാണ് കൊടകര പൊലീസ് ഷൈജുവിനെ പിടികൂടിയത്. പൊലീസിന് വെല്ലുവിളിച്ച്‌ നവമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

കാപ്പാ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. കൊലപാതകം,കുഴല്‍പണം തട്ടല്‍,തട്ടിക്കൊണ്ടുപോകല്‍,കഞ്ചാവ് കടത്ത് അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലന്‍ ഷൈജു.

തൃശൂര്‍ കോടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്ന പല്ലന്‍ ഷൈജു പിന്നീട് ഒരു ഗുണ്ടാസംഘത്തിന്‍റെ തലവനായി മാറുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments