പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; തൃശ്ശൂരിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

0
51

തൃശ്ശൂര്‍: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറിനെയാണ് (36) മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ പോക്സോ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 13 വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

മതിലകം ഇന്‍സ്പെക്ടര്‍ ടി.കെ. ഷൈജുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ക്ലീസണ്‍, സീനിയര്‍ സി.പി.ഒ. ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.