പി​താ​വി​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ 16-കാരിക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വം; ആ​റ് പേ​ര്‍​ക്കെ​തി​രെ കേസെടുത്ത് പോലീസ്

0
54

തൃ​ശൂ​ര്‍: പി​താ​വി​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ 16-കാരിയായ പെണ്‍കുട്ടിക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍​ക്കെ​തി​രെ കേസെടുത്ത് പോലീസ്. പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി റെ​യി​ല്‍​വേ പോ​ലീ​സാ​ണ് ഇവര്‍ക്കെതിരെ കേ​സെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ലൈം​ഗീ​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ണി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന 16കാ​രി​ക്കും പി​താ​വി​നു​മാ​ണ് സഹയാത്രികരില്‍ നിന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ട്രെ​യി​ന്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും പു​റ​പ്പെ​ട്ട​യു​ട​ന്‍ എ​തി​ര്‍​വ​ശ​ത്തെ സീ​റ്റി​ലെ​ത്തി​യ ആ​റം​ഘ സം​ഘം പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. കു​ട്ടി​യെ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും അ​ശ്ലീ​ല​വാ​ക്കു​ക​ള്‍ പ​റ​യു​ക​യും ചെ​യ്ത​തോ​ടെ പി​താ​വ് ത​ട​യാ​ന്‍ ശ്ര​മി​ച്ചു. പി​താ​വി​നെ ക​യ്യേ​റ്റം ചെ​യ്ത സം​ഘം ട്രെ​യി​നി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​നെ​യും അ​ക്ര​മി​സം​ഘം മ​ര്‍​ദ്ദി​ക്കാ​ന്‍ ശ്ര​മി​ച്ചു.റെ​യി​ല്‍​വേ ഗാ​ര്‍​ഡി​നോ​ടു പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സി​നെ അ​റി​യി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.തൃ​ശൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തി​യ​പാ​ടെ പി​താ​വും മ​ക​ളും റെ​യി​ല്‍​വേ പൊ​ലീ​സി​നു പ​രാ​തി ന​ല്‍​കി. 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണു പ്ര​തി​ക​ളെ​ല്ലാം. തൃ​ശൂ​ര്‍ എ​ത്തു​ന്ന​തി​നു മു​ന്‍​പ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ര്‍ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി.