വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തില്‍ എടുത്ത് ചാടാനാകില്ലെന്നും ‘അമ്മ’ ഭാരവാഹികള്‍

0
69

കൊച്ചി: വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തില്‍ എടുത്ത് ചാടാനാകില്ലെന്നും ‘അമ്മ’ ഭാരവാഹികള്‍.
കൊച്ചിയില്‍ വച്ചുനടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.

‘വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനത്തിന് മുന്‍പ് എടുത്ത് ചാടാനാകില്ല. ഐസിസി നല്‍കിയ ശുപാര്‍ശയാണ് വിജയ് ബാബുവിനെതിരെ നടപ്പാക്കിയത്. വിജയ് ബാബു പല ക്ലബിലും അംഗമാണ്. അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല. പിന്നെന്തിന് അമ്മയില്‍ നിന്ന് പുറത്താക്കണം. കോടതി വിധിക്കനുസരിച്ച്‌ അമ്മ പ്രവര്‍ത്തിക്കും.’- ഇടവേള ബാബു പറഞ്ഞു. ഷമ്മി തിലകനില്‍ നിന്ന് വിശദീകരണം തേടിയശേഷം നടപടിയെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.