ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും കിണറ്റില്‍ ചാടി;കുട്ടികൾ മരിച്ചു; യുവാവും ഭാര്യയും രക്ഷപ്പെട്ടു

0
60

മംഗളൂരു: ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും കിണറ്റില്‍ ചാടി. കുട്ടികള്‍ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മുള്‍കി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റില്‍ തള്ളിയിട്ട് ചാടിയത്.
മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. ഭാര്യ ലക്ഷ്മി രക്ഷപ്പെട്ടു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എല്ലാവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരിച്ചു. ലക്ഷ്മിയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹിതേഷി(42)നെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.