ചരിത്ര മാറ്റത്തിനൊരുങ്ങി ലോകമെമ്പാടും വലിയ ആരാധകരുള്ള ‘ടോബ്ലെറോൺ ചോക്ലേറ്റ്’

0
76

പർവതത്തിന്റെ ആകൃതിക്കും രുചിക്കും പേരുകേട്ട കമ്പനിയാണ് ‘ടോബ്ലെറോൺ ചോക്ലേറ്റ്’. ചോക്ലേറ്റിന്റെ രുചി അതിശയിപ്പിക്കുന്നതാണ്. ലോകമെമ്പാടും ‘ടോബ്ലെറോൺ ചോക്ലേറ്റിന്’ വലിയ ആരാധകരുമുണ്ട്. ഇപ്പോൾ ഇതാ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് വലിയൊരു മാറ്റത്തിന് കമ്പനി ഒരുങ്ങുന്നതായി റിപോർട്ടുകൾ.

മൊണ്ടെലെസ് ഇന്റർനാഷണൽ സ്വിറ്റ്സർലൻഡിന് പുറത്തും ചോക്ലേറ്റ് നിർമ്മിക്കാൻ തീരുമാനിച്ചു. 2023 ഓടെ യൂറോപ്പിലെ സ്ലോവാക്യയിൽ ചോക്ലേറ്റ് നിർമാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിയമപരമായ കാരണങ്ങളാൽ പാക്കേജിംഗിൽ നിന്ന് സ്വിറ്റ്സർലൻഡിന്റെ ചിത്രം ഉപേക്ഷിക്കേണ്ടിവരും. ചോക്ലേറ്റിന്റെ ആവശ്യം വർധിച്ചതിനെ തുടർന്നാണ് മറ്റൊരിടത്ത് ഉൽപ്പാദനം ആരംഭിക്കാൻ തീരുമാനിച്ചതെന്നും റിപോർട്ടുകൾ പറയുന്നു.

മൊണ്ടെലെസ് ഇതിനകം തന്നെ സ്ലൊവാക്യയിൽ മിൽക്ക, സുചാർഡ് ചോക്ലേറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. പുതിയ നീക്കം ചോക്ലേറ്റിന്റെ ഉത്പാദനം ഇരട്ടിയാക്കുമെന്ന് മൊണ്ടെലെസ് പറഞ്ഞു. നിയമപരമായ കാരണങ്ങളാൽ ഉൽപ്പാദനത്തിൽ മാറ്റങ്ങൾ വരുത്താൻ പോകുകയാണെന്ന് കമ്പനിയിൽ പറഞ്ഞിട്ടുണ്ട്. മറ്റെവിടെയെങ്കിലും ഉൽപ്പാദനം നടക്കുന്നതിനാൽ, പാക്കേജിംഗിൽ നിന്ന് സ്വിറ്റ്സർലൻഡിന്റെ ചിത്രം നീക്കം ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് ചോക്ലേറ്റിന്റെ മുകളിൽ നിന്ന് സ്വിറ്റ്സർലൻഡ് എന്ന വാക്ക് നീക്കം ചെയ്യണം.