മീനിന്റെ വില കുത്തനെ ഉയർന്നു

0
83

മീനിന്റെ വില കുത്തനെ ഉയരുകയാണ് ഇപ്പോള്‍. നാടന്‍ മത്തിയുടെ വിലയും 200 രൂപ കടന്നതോടെ സാധാരണക്കാരന്റെ അടുക്കളയില്‍ മീന്‍ മാറ്റി വയ്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍.

നാടന്‍ മത്തിക്ക് 230 രൂപ മുതലാണ് വില. അയലയ്ക്ക് 180 രൂപ മുതല്‍ 300 രൂപ വരെയും കിളിമീന് 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക് 220 രൂപ മുതലും, ഏരിക്ക് 350 രൂപ മുതലും ഓലക്കുടിക്ക് കിലോയ്ക്ക് 600 രൂപ മുതലും വില ആരംഭിക്കുന്നു.

ഏക ആശ്വാസം കൊഴുവയാണ്. കിലോയ്ക്ക് 70 രൂപ മുതലാണ് വില. ചെമ്മീന് 430 രൂപ മുതലാണ് വില. ഏക്കാലത്തേയും വിലക്കൂടിയ മീനായ നെയ്മീന് 1360 രൂപയാണ് കിലോയ്ക്ക് വില.