മഹാരാഷ്ട്രയില്‍ വിമതര്‍ മൂലം ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്നതിനിടെ ഇന്ന് നാഷണല്‍ എക്സിക്യൂട്ടീവ് യോഗം വിളിച്ച്‌ ശിവസേന

0
53

മുംബൈ: മഹാരാഷ്ട്രയില്‍ വിമതര്‍ മൂലം ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്നതിനിടെ ഇന്ന് നാഷണല്‍ എക്സിക്യൂട്ടീവ് യോഗം വിളിച്ച്‌ ശിവസേന.

ശിവസേന ഭവനിലാണ് യോഗം നടക്കുക. കോവിഡ് ബാധിനായ ഉദ്ധവ് താക്കറെ ഓണ്‍ലൈനായി മീറ്റിങ്ങില്‍ പ​ങ്കെടുക്കും.

വെള്ളിയാഴ്ച നടന്ന പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ പാര്‍ട്ടി പിളര്‍ത്തുകയാണ് വിമതരുടെ ലക്ഷ്യം എന്നാണ് ഉദ്ധവ് പറഞ്ഞത്. സേനയെ ഇല്ലാതാക്കാന്‍ ആകില്ല. ബി.ജെ.പിയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടും. പോകണമെന്നുള്ളവര്‍ക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പുതിയ ശിവസേനയുണ്ടാക്കുമെന്നുമായിരുന്നു അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞത്.

ദിവസങ്ങള്‍ക്ക് മുമ്ബാണ് ശിവസേന മന്ത്ര ഏക് നാഥ് ഷിന്‍ഡെ വിമത എം.എല്‍.എമാരുമായി സംസ്ഥാനം വിട്ടത്. 50 എം.എല്‍.എ മാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം. അതില്‍ 40 ഓളം പേര്‍ ശിവസേന എം.എല്‍.എമാരാണെന്നും ഷിന്‍ഡെ വിഭാഗം പറയുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു വിമതരുടെ ആദ്യ ആവശ്യം.