‘ആര്‍ആര്‍ആര്‍’; നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമ

0
77

ജൂനിയര്‍ എന്‍ടിആറും രാം ചരണും അഭിനയിച്ച സംവിധായകന്‍ എസ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, ഹോളിവുഡില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകരില്‍ നിന്നും സെലിബ്രിറ്റികളില്‍ നിന്നും മികച്ച അഭിനന്ദനം നേടുന്നു.

നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന പീരിയഡ് ആക്ഷന്‍ ഡ്രാമ ഒടിടി പ്ലാറ്റ്‌ഫോമിലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമയായി മാറി. തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ലോകമെമ്പാടും 1100 കോടി രൂപ കടക്കാന്‍ ചിത്രത്തിന് കഴിഞ്ഞു.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരുടെ ആര്‍ആര്‍ആര്‍ 2022-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു.

മാര്‍ച്ച്‌ 25 ന് ചിത്രം ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്തു. ആര്‍ആര്‍ആര്‍-ന്റെ ഹിന്ദി പതിപ്പ് നിലവില്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്നു. ആര്‍ആര്‍ആര്‍ ഇപ്പോള്‍ നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമയാണെന്ന് നെറ്ഫ്ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ എല്ലാവരേയും അറിയിച്ചു. ലോകമെമ്ബാടും 45 ദശലക്ഷം മണിക്കൂറുകളോളം ചിത്രം കണ്ടുകഴിഞ്ഞു.