Wednesday
17 December 2025
31.8 C
Kerala
HomeEntertainmentചാക്കോച്ചൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ചാക്കോച്ചൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ റിലാസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. ‘ഓഗസ്റ്റ് 12 മുതൽ ..ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഒരു ഒന്നൊന്നര കേസ് ഈ കള്ളന്റെ വക’, എന്നാണ് റിലീസ് പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചത്.

കനകം കാമിനി കലഹം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 26നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണവും മലയാളിയായ ഇദ്ദേഹമായിരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments