28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ തുടങ്ങുന്നു

0
57

ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് സര്‍വീസുകള്‍ തുടങ്ങുന്നു.ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 8:05ന് പുറപ്പെട്ട് 10:40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
തിരികെ അബുദാബിയില്‍ നിന്നും രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് കൊച്ചിയിലെത്തും.

കൊച്ചിക്കും അബുദാബിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 15,793 രൂപയുടെ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലേക്കുള്ള ഗോ ഫസ്റ്റിന്റെ ചുവടുകള്‍ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രചെയ്യാനുമുള്ള അവസരമാണ് ഇതുവഴി സാധ്യമാകുകയെന്ന് കമ്ബനി അറിയിച്ചു. കൊച്ചി-അബുദാബി റൂട്ടില്‍ ഇരുഭാഗത്തേക്കും നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്കും ഉപകാരപ്രദമാകും.