പ്രശസ്ത ഒഡിയ നടൻ റായിമോഹൻ പരീദയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
73

ന്യൂഡൽഹി: പ്രശസ്ത ഒഡിയ നടൻ റായിമോഹൻ പരീദ(58) യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ആത്മഹത്യയിലേക്കാണ് സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുടുംബാം​ഗങ്ങളാണ് രാവിലെ റായിമോഹനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം പോലീസ് അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രതീക് സിങ് പറഞ്ഞു.
വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു റായിമോഹൻ. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബം​ഗാളി ചിത്രങ്ങളിലും വേഷമിട്ടു. തിയേറ്റർ കലാകാരൻ കൂടിയായിരുന്നു.
ഒഡിഷയിലെ ക്യോഞ്ഝാർ സ്വദേശിയാണ് റായിമോഹൻ. രാമ ലക്ഷ്മൺ, നാ​ഗ പഞ്ചമി, രണ ഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. ഭാര്യയും രണ്ട് മക്കളുമുണ്ട്.