കായംകുളം കൃഷ്ണപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളുടെ വീട്ടില്‍ വന്‍ മോഷണം

0
118

ആലപ്പുഴ : കായംകുളം കൃഷ്ണപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളുടെ വീട്ടില്‍ വന്‍ മോഷണം. വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച 25 പവന്‍ സ്വര്‍ണം കവര്‍ന്നു.
കൃഷ്ണപുരം എട്ടാം വാര്‍ഡില്‍ കറുകതറയില്‍ കെ.എം.ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിനാല്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരുടെ ബന്ധു ഇന്ന് വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.