രൺബീർ കപൂർ ചിത്രം ‘ഷംഷേര’ ; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

0
69

രൺബീർ കപൂർ നായകനായി എത്തുന്ന പുതിയ ചിത്രം ഷംഷേരയുടെയുടെ ട്രെയിലർ പുറത്തിറങ്ങി. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ബ്രഹ്മാണ്ഡ ട്രെയിലറിന് ​ഗംഭീര വരവേൽപ്പാണ് പ്രേഷകർ നൽകിയിരിക്കുന്നത്. പുറത്തിറങ്ങി മൂന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ നാല് മില്ല്യണിലേറെ ആൾക്കാരാണ് ട്രെയിലർ കണ്ടത്.

നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു രൺബീർ കപൂർ ചിത്രം തിയറ്ററിൽ എത്തുന്നത്. മാത്രമല്ല, തന്റെ സിനിമ ജീവതത്തിലെ തന്നെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രം കൂടിയാണിത്. കരൺ മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അച്ഛന്റെ ദൗത്യം പൂർത്തീകരിക്കുന്ന ഒരു കൊള്ളക്കാരനെ പ്രേഷകർക്ക് പരിചയപ്പെടുത്തുന്നതാണ് ട്രെയിലർ. ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിലാണ് രൺബീർ എത്തുന്നത്. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് സഞ്ജയ് ദത്താണ്.

വീണ്ടും വില്ലനായി മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ ഒരുങ്ങുകയാണ് സഞ്ജയ് ദത്ത്. കന്നട ചിത്രം കെജിഎഫിലെ അധീര എന്ന കഥാപാത്രത്തിന് സഞ്ജയ് ദത്ത് അഭിനയിക്കുന്ന വില്ലൻ കഥാപാത്രമാണ് ഷംഷേരയിലെ ദരോഗ ശുദ്ധ് സിം​ഗ്. ഒരു യോദ്ധാവ് തന്റെ ഗോത്രത്തെ തടവിലാക്കി അടിമകളാക്കുന്നതും ക്രൂരനായ സ്വേച്ഛാധിപത്യ ജനറലായ ശുദ്ധ് സിംഗിനെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പശ്ചാത്തലം.

ചിത്രത്തിൽ നായികയായി എത്തുന്നത് വാണി കപൂറാണ്. ഇവർക്ക് പുറമെ റോണിത് ബോസ് റോയ്, സൗരഭ് ശുക്ല എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏക്താ പഥക് മൽഹോത്ര കരൺ മൽഹോത്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിലേഷ് മിശ്ര, ഖിലാ ബിഷ്ട് എന്നിവരുടേതാണ് കഥ. മിഥൂൻ സം​ഗീത സംവിധാനവും അനയ് ​ഗോസ്വാമി ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമാണം