Wednesday
17 December 2025
30.8 C
Kerala
HomeKeralaതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. രാജ്യാന്തര നിലവാരമുള്ള ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളോടെ ഇവിടെ നിന്ന് ലഭിക്കും. മുംബൈ ട്രാവൽ റീട്ടെയിലിൻ്റെ കീഴിലാണ് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ പ്രവർത്തിക്കുന്നത്.

ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെറ്റുകൾ ഉണ്ട്. ഒരു സ്റ്റോർ ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്‌സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാൻഡ്‌ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ വിഭാഗങ്ങളും ഉടൻ തുടങ്ങും.

അറൈവൽ ഏരിയയിൽ കൺവെയർ ബെൽറ്റിന് എതിർവശത്താണ് പുതിയ ഷോപ്പ്. യാത്രക്കാർക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരിയായ ഉൽപ്പന്നം തെരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കാൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുകളെ വിന്യസിക്കും. ലോകമെമ്പാടുമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ വാഗ്ദാനം ചെയ്യുന്നത്.

RELATED ARTICLES

Most Popular

Recent Comments